നല്ല ആരോഗ്യം ആരംഭിക്കുന്നത്, പ്രകൃതിയിൽ നിന്നുള്ള യഥാർത്ഥ വെള്ളത്തിൽ നിന്നാണ്.
നമ്മുടെ ശരീരത്തിന് ഭക്ഷണം ആവശ്യമായി വരുമ്പോൾ വിശക്കുന്നത് പോലെത്തന്നെ ശരീരത്തിന് വെള്ളം ആവശ്യമായി
വരുമ്പോൾ നമുക്ക് ദാഹിക്കുന്നു. അങ്ങനെ ദാഹിക്കുന്ന സമയത്ത് മറ്റുള്ള വെള്ളം കുടിക്കുന്നതിന് പകരം പച്ചവെള്ളം
തന്നെ കുടിക്കാൻ ശ്രമിക്കുക. പച്ചവെള്ളം കുടിക്കുന്ന സമയം നമ്മുടെ ശരീരത്തിന് പറ്റാത്ത എന്തെങ്കിലും ഉണ്ട് എങ്കിൽ;
ഗാഢത, അഴുക്ക്, കളർ , മണം, രുചിയിലുള്ള മാറ്റം, ഇവയിൽ ഏതെങ്കിലും നമുക്ക് അനുഭവപ്പെടുന്നതാണ്.
അങ്ങനെയുള്ള എന്തെങ്കിലും അനുഭവപ്പെട്ടാൽ മാത്രം വെള്ളം water test നു വിധേയമാക്കുകയും, എന്ത് കാരണം കൊണ്ടാണ് വെള്ളത്തിന്
ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നു മനസ്സിലാക്കി അതിനുള്ള treatment എന്ന രീതിയിൽ വാട്ടർ ഫിൽറ്റർ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുക.
അല്ലാതെ നമുക്ക് വെള്ളം ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടായി ഒന്നും അബുഭവപ്പെടുന്നില്ല എങ്കിൽ പരമാവധി
പച്ചവെള്ളം തന്നെ നേരിട്ട് കുടിക്കാൻ ശ്രമിക്കുക.
ചുരുക്കിപ്പറഞ്ഞാൽ നാം water purifier ഉപയോഗിക്കുന്നത് നമുക്ക് ലഭിക്കുന്ന വെള്ളത്തെ യഥാർത്ഥ natural water ആക്കി മാറ്റാൻ വേണ്ടിയാണ്.
നമുക്ക് ലഭിക്കുന്ന വെള്ളം നല്ല natural water ആണെങ്കിൽ water purifier ഉപയോഗിക്കാതെ നേരിട്ട് തന്നെ കുടിക്കുന്നതാണ് നല്ലത്.